2010 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

നീതി രാജാക്കാന്‍മാര്‍

          ഞാന്‍ എന്നും രാവിലെ കുറെ ഗോതന്പ് മണികള്‍ എന്റെ വയലിലേക് ഏറിയും ചിലത് പക്ഷികള്‍ കൊത്തിഎടുക്കും,മറ്റ് ചിലത് ഉരഗങ്ങള്‍ ഭക്ഷിക്കും കൊറേ എണ്ണം ഉഴിര്തെഴുന്നെറ്റ് വിളവു നല്‍കും മറ്റ് ചിലത് അവിടെ ഒരു മാറ്റവും ഇല്ലാതെ കിടക്കും,ഞാന്‍ ഇവ സൂക്ഷ്മമായി പെറുക്കി എടുക്കുന്ന്നത് കണ്ടു ചിലര്‍ ക്രോദം പ്രകടിപ്പിക്കും ചിലപ്പോള്‍ പരിഹാസം ഏറിയും മറ്റുള്ളവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കും "വിതച്ചതില്‍ കൂടുതല്‍ കൊയ്യാന്‍ പകമായില്ലേ ഇനി എന്തിനു നിങ്ങള്‍ നിസ്സരത്തില്‍ ദുഖിക്കണം" അപൂര്‍വ്വം പേര്‍ എന്നെ നിരീക്ഷിക്കും  ക്ഷമയോടെ ശാന്തരായി എന്റെ മറുപടികള്‍ അവര്‍ കേള്‍വി കൊള്ളും"ഇത് എന്റെ ദുഖമല്ല ആനന്ദമാണ് പരമമായ ആനന്ദം"ഞാന്‍ ഇതാണ് പുലംമ്പുക  ഇത് ഇവരെ പ്രഖോപിപ്പിച്ചില്ല കൂട്ടമായോ ഒറ്റക്കോ അവര്‍ ചിന്തിക്കും,പിന്നെയും എനിലെക്ക് തിരിയും ചിലര്‍ ഉന്മാദത്തില്‍ ചിലര്‍ ചിത്തബ്രമത്തില്‍ അവരില്‍ തിരമാലകള്‍ അടിച്ച്തുടങ്ങിയിരിക്കുന്നു ഇനി അത് ശന്തമായാല്‍ അവര്‍ ആനന്ദത്തില്‍ തന്നെയാകും തീര്‍ച്ച,
                             അവര്‍ ഓരോരുത്തരായി എന്നോടും പരസ്പരവും സംശയങ്ങള്‍ ആരായും ഇപ്പോള്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ഇല്ല!ഒരുവന്‍ "നിസ്സരമായതും അമൂല്യമയത് കൊണ്ടാകാം അയാള്‍ ഓരോന്നും സൂക്ഷമം ആയി പെറുക്കി എടുക്കുന്നത് അതില്‍ അയ്യാള്‍ക്ക് ആനന്ദവും ഉണ്ട്" ഞാന്‍ "സത്യം" എന്ന് മാത്രം മൂളി,രണ്ടാമന്‍"വീണ്ടും വിതക്കാന്‍ വേണ്ടി ആകും ഇത്രയും കഷ്ടപെട്ട് അത് ശേഖരിക്കുന്നത് അതില്‍ അയ്യാള്‍ക്ക് ആനന്ദവും  ഉണ്ട്" ഞാന്‍ "സത്യം" എന്ന് മാത്രം മൂളി,മൂന്നമ്മന്‍ "അയ്യാള്‍ ഒരു ക്ഷാമ കാലം മുന്നില്‍ കണ്ടത് കൊണ്ടാകാം ഇത് ശേഖരിക്കുന്നത് അതില്‍ അയ്യാള്‍ക്ക് ആനന്ദവും ഉണ്ട്" ഞാന്‍ വീണ്ടും "സത്യം" ആവര്‍ത്തിച്ചു. മറ്റൊരുവന്‍"അയ്യാള്‍ തന്നിലെ പാപങ്ങള്‍ ഓരോന്നും പെറുക്കി മാറ്റുന്നത് പോലെ തോന്നുന്നു അതില്‍ അയ്യാള്‍ക്ക് ആനന്ദം ഉണ്ട്" എന്റെ "സത്യം" ആവര്‍ത്തനം തുടര്‍ന്നു  കൊണ്ടിരുന്നു ഒരുത്തന്‍"അയാള്‍ തന്റെ പാഴ് വേലകള്‍ കണക്കാകി തന്റെ ജീവിതത്തില്‍  സൂക്ഷ്മത പാലിക്കുനതിനു വേണ്ടി ആണെന് തോനുന്നു അതില്‍ അയ്യാള്‍ക്ക് ആനന്ദവും ഉണ്ട്"ഞാന്‍ എന്റെത്  "സത്യം"  ആവര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ മൌനി ആയിരുന്ന ഒരുവന്‍"അയ്യാള്‍ പ്രബഞ്ഞ്ജ അണുവിലെ സത്യം തെരയുകയാണ് അതില്‍ അയ്യാള്‍ക്ക് പരമമായ ആനന്ദം ഉണ്ട്" " ഞാന്‍ സത്യം" എന്ന് ആക്രോശിച്ചു,അവരിലെ തിരകള്‍ ശാന്തമായി എല്ലാവരും അങ്ങടിയിലെക് പോയി എല്ലാവര്ക്കും അത്താഴം ഒരുക്കുകയാണ്,ഞാന്‍ അന്ന് ഉറങ്ങിയില്ല.
  പതിവ് പോലെ ഞാന്‍ രാവിലെ വയലിലേക്ക്  പോയി ആകാശം മേഘത്താല്‍  മൂടപെട്ടു മലഞ്ചെരിവില്‍ നിന്ന് കാറ്റടിച്ചു തുടങ്ങി അത് എന്റെ പാകമായ ഗോതന്മ്പു ചെടികളെ തള്ളിമറിച്ചിടാന്‍ ശ്രമിച് കൊണ്ടിരുന്നു ഓരോ ഗോതന്മ്പുചെടിയും ഒന്നിനോട് ഒന്ന് ചേര്‍ന്ന് നിന്ന് ശക്തരായി കാറ്റിനു  അവയെ കുടെഞ്ഞെരിയാന്‍ ആയില്ല ഞാന്‍ പുഞ്ചിരി തൂകി,അന്ന് ഞാന്‍ പുതിയ ഗോതനമ്പ് മണികള്‍ ഒന്നും തന്നെ  എരിഞ്ഞിരുന്നില്ല. മേലെ നിന്നും രണ്ടു കിങ്കരന്മാര്‍ പാഞ്ഞെത്തി എന്റെ പുഞ്ചിരി അട്ടഹാസമായി,അവര്‍ എന്നെ കൂട്ടി കൊണ്ടുപോയി ഞാന്‍ എതിര്‍ത്തില്ല എനിക്ക് എതിര്‍ക്കമായിരുന്നിട്ടും ഞാന്‍ അവരെ അനുഗമിക്കുകയായിരുന്നു,ഒരുവിധത്തില്‍ മുന്കൂടി തയ്യാറാക്കപ്പെട്ട പോലെ എനിക്ക് തോന്നി എന്റെ അട്ടഹാസത്തെ  ഈ വിഡ്ഢികള്‍ രോദനമായി കണ്ടു എന്നെ തിരു സന്നിതിയില്‍ ഹജരാകപെട്ടു ഉടലിലാത്ത രാജാവ് കിരീടം അണിഞ്ഞു നില്‍ക്കുന്നു ഇരുവശങ്ങളിലും നീളന്‍ കുപ്പായം അണിഞ്ഞു കിരീടം വെച്ചവര്‍ ഞാന്‍ അവരുടെ കണ്‍കളില്‍ ഭയം കണ്ടു അവര്‍ രോശാക്നി ആയി വിശേഷിപ്പിച്ചു,അന്ടന്നായ ഒരാള്‍ എന്നെ അപഹാസ്യ പെടുത്തി അയാള്‍ക് എന്നെ കാണാന്‍ ആയില്ല! മൂകനായ ഒരാള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു ഞാന്‍ ഒന്നും കേട്ടില്ല! ബധിരന്‍ ആയ ഒരുവന്‍ എന്റെ മറുപടികള്‍ കേട്ടു! പുറകില്‍ ഞാന്‍ അവനെ കണ്ടു തിരമാലകള്‍ ശാന്തമായി ആനന്ദം നേടിയവന്‍  അവന്‍ പരമാന്ദം നേടിയിരുന്നില്ല അവന്‍ എന്റെ ഗോതമ്പ് ചെടികളെ പോലെ ശകതമായിരുന്നില്ല കാറ്റ് വീണ്ടും അവനെ തള്ളി ഇട്ടിരിക്കുന്നു അവന്‍ മേലങ്കികള്‍ അണിഞ്ഞു എന്റെ മേല്‍ കുറ്റം ആരോപിച്ചു "ഇവന്‍ സത്യം എന്ന് പറഞ്ഞു"
                        കുന്തം ഏരിയവര്‍ കാലില്‍ കാരുണ്യം അണിഞ്ഞിരിക്കുന്നു സ്നേഹം അവര്‍ പടച്ചട്ടയും ആക്കിയിരിക്കുന്നു,  എന്നെ പുറകില്‍ നിന്ന് കുത്തി എനിക്ക് വേദനിച്ചില്ല  എനിക്ക് അവരോട സഹതാപം തോന്നി അവര്‍ അതിനെ പശ്ചാത്താപം എന്ന് വ്യകാനിച്ചു ഞാന്‍ അട്ടഹസിച്ചു എന്റെ കണ്ണുനീര്‍ ഇവര്‍ ചോരയായി കരുതി മോന്തി കുടിച്ചു, എനില്‍ കുറ്റം ആരോപിച്ചു കഴിഞ്ഞു ഇനി എന്നെ ഇല്ലായ്മ ചെയ്യണ്ണം എന്നെനെക്കുമായി  എല്ലാ സത്യനെഷണവും  തടയണം ,ഇല്ലായ്മ ചെയ്താല്‍ മാത്രം പോര അത് ഒരു പാഠവും ആകണം , അതെ അവര്‍ അത് തനെ വിളിച്ചു പറഞ്ഞു ഇവന്‍ ക്രൂശിക്ക പെടണം , അവരുടെ  ചെവികള്‍ എല്ലാം കൊമ്പുകള്‍ ആയി മാറി വിരലുകള്‍ നീണ്ടു വന്നു നാക്കുകള്‍ രക്തത്തിന്നായി പുറത്തേക്കചാടി ഞാന്‍ അവരുടെ കണ്ണുകളില്‍ വീണ്ടും നോക്കി  ഇപ്പോള്‍ ഭയം മാത്രമല്ല  അഹങ്കാരവും അവര്‍ അതിനെ ധീരത  ആയി കാണുന്നു,അവര്‍ എന്നെ വീണ്ടും  എന്റെ വയലിലൂടെ കുന്നിന്ചെരുവിലെക്ക്  കൊണ്ടുപോയി എന്റെ  ബലം അറിഞ്ഞാകും എന്റെ പുറത്ത് അവരുടെ മല്യ്ന്യങ്ങള്‍ കെട്ടി  വെച്ചു എനിക്ക് ഒരിക്കലും അത് ഭാരമായി തോന്നിയില്ല ഞാന്‍ ശാന്തന്‍  ആയി നടന്നു എന്റെ ഗോതമ്പ് ചെടികള്‍ എന്നെ തലോടികൊണ്ടിരുന്നു കുന്നിന്‍ ചെരുവിലെ  ഒരു പാറയില്‍ ഇരുത്തി ഒരുവന്‍ പറഞ്ഞു ഇത് ഇവന്റെ സിംഹാസനം മറൊരുവാന്‍ എന്റെ രണ്ടു കണ്ണുകളും  കുത്തിപോട്ടിച്ചു എന്റെ കണ്ണില്‍ നിന്ന് അഗ്നി നിര്‍ഗമിച്ചു അത് അവനു ചൂടെകി മറൊരുവാന്‍ എന്റെ നാക്ക് അരുതിട്റ്റ്  അതില്‍ നിന്ന് സംഗീതം പൊഴിഞ്ഞു  അവര്‍ നിര്തം ചവിട്ടി അവര്‍ എന്റെ തല അരത്തിട്ടു അത് അവര്‍ക്ക് കുടവിരിച്ചു എന്റെ കൈ കാലുകള്‍ അവര്‍ക്ക് ശക്തി ഏറി ഉടലില്‍ അവര്‍ ഒരു  സൌദം പണിതു അതില്‍ അവര്‍ ഇപ്പോഴും ഭരണം നടത്തുന്നു 
ഇവര്‍ നീതി രാജാക്കാന്‍മാര്‍ ഇവര്‍ കാരുണ്യവാന്‍മാര്‍   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ