2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

സന്താന സൌഭാഗ്യം

          സന്താനം ഒരു സൌഭാഗ്യം  ആണ്, ഒരു പക്ഷെ എനിക്ക് ഒരു കുഞ്ഞുണ്ടാകുന്നത് വരെ അവന്‍ എനോട് ഇത്ര അടുത്ത് ഇടപഴകുന്നത് വരെ ഞാന്‍ ഇതേ കുറിച് ഇത്ര മാത്രം ബോധവാന്‍ ആയിരുനില്ല, ഞാന്‍ ഒരു വലിയ കുടുംബത്തിലെ അങ്കമാണ് അതുകൊണ്ട് ചെറുപ്പം മുതല്‍ കുട്ടികളെ താലോലിച്ചും ശാസിച്ചും അടുത്ത് ഇടപഴകാന്‍ എനിക്ക് കഴിഞ്ഞിടുണ്ട് എന്നിട്ട പോലും അതൊരു  വലിയ ഭാഗ്യം ആയി എനിക്ക് തോനിയിരുന്നില്ല ചിലപോലെങ്കിലും എന്നെ ശല്യപെടുതുന്നതായും  തോന്നിയിട്ടുണ്ട്‌, എന്നാല്‍ ഇന്ന ആകെ മാറിയിരിക്കുന്നു അവനെ കുറിച് ഓര്‍ക്കാത്ത നിമിഷിങ്ങള്‍ ഇല്ല, ഓഫീസില്‍ നിന്ന് തിരിച്ച വീട്ടില്‍ എത്തുന്നത് വരെ എനിക്ക് ഒരു നൊമ്പരം ആണ്, തിരിച്ച വീട്ടില്‍ എത്തിയാല്‍ അവനെ കെട്ടിപുണരണം എന്റെ മാറില്‍ ചേര്‍ത് കിടത്തണം, അവന്റെ കുസ്രിതി പ്രായം ഇത്തരം കാര്യങ്ങള്‍ ഒന്നും അനുവദിച് തരുന്നതല്ല എന്നിരിക്കലും ഞാന്‍ ഇതിനായി ശ്രമിച്കൊണ്ടേയിരിക്കും, എന്റെ സഹോദരങ്ങള്‍ അവരുടെ കുഞ്ഞുങ്ങളെ ദാരാളം വാത്സല്യം ചൊരിയുന്നത് കാണുമ്പോള്‍ ഞാന്‍ "പുന്നാരിച് പുന്നാരിച് വഷളാകും" എന്ന് ശകാരിക്കാര്‍ ഉണ്ടായിരുന്നു അവര്‍ അന്ന് പിരുപിരുക്കും "നിനക്ക് ഒന്നആകട്ടെ  അപ്പോള്‍ കാണാം" " ഹും കാണാം എന്തായാലും ഇഹനെ ഉണ്ടാകില്ല"എന്റെ മറുപടി ഗൌരവം നിറഞ്ഞത് ആയിരുന്നു ഞാന്‍ തോറ്റു തോപ്പിയിട്ടിരിക്കുന്നു ഇപ്പോള്‍ ഞാന്‍ ആണ് ഏറ്റവും വലിയ വഷളന്‍.ഇന്നവര്‍ കരുതുമായിരിക്കും കാക്കക് തന്‍ കുഞ്ഞു പോന്ക്കുഞ്ഞു.
                                          പുത്രാ വാത്സല്യം സ്വര്തതയാണോ?ഞാന്‍ ഏറ്റവും ഗാദമായ സ്നേഹം അനുഭവിച്ചത് എന്റെ മാതാവില്‍ നിന്നാണ് ഇന്നും വിദൂരതയില്‍ ആണെങ്കിലും ഞാന്‍ അത് അനുഭവിച് അറിയുന്നു, സ്വര്തതയാണോ ഇത്തരം ഗാദമായ ബന്തങ്ങള്‍ക്ക് പുറകില്‍?നമ്മുക്കകിലെ നിസ്വര്തമായ് സ്നേഹിക്കാന്‍, എനിക്ക് എന്റെ മാതാവിന്റെ സ്നേഹത്തില്‍ നിന്ന് സ്വാര്‍ത്ഥത തിരിച്ചരിയനായിരുന്നില്ല  ഒരുപക്ഷെ എത്ര മാത്രം സ്വാര്‍ത്ഥത നിറഞ്ഞതാണ്‌ എങ്കിലും അത് എനിക്ക് തിരിച്ചറിയാനാകാത്ത വിധം എന്നെ സ്നേഹിക്കാന്‍ ആയി എന്നത് മാതാവിന്റെ ശ്രേഷ്ടത ആയി ഞാന്‍ കണക്കാകുന്നു ഇവിടെ ആണ് എന്നെ  വ്യാകുല പെടുത്തുന്നത് എനിക്ക് ഇത്തരത്തില്‍ എന്റെ പുത്രനെ സ്നേഹിക്കനകുമോ?എല്ലാ ബന്ദങ്ങളെയും സ്വാര്‍ത്ഥത  ഒരു ചങ്ങല കണക്കെ ഒരര്‍ത്ഥത്തില്‍ അലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍  ബന്തിപ്പിക്കുന്നു  എന്ന വാദത്തെ തള്ളികളയാതെ സ്വാര്‍ത്ഥതയെ സ്നേഹത്തിന്റെ കയത്തില്‍ മുക്കി എന്നിക്ക് സ്നേഹികാനായിലെങ്കില്‍ ഞാന്‍ പരാചിതനാകും ഈ പരാചയ ഭീതി എന്നെ വല്ലാതെ അലട്ടുന്നു,  കുറച്ച കാലം അറബികളോടെ അടുത്ത് ഇടപഴുകിയപ്പോള്‍ ഇനിക്ക് മിനിമം നാലോ അതില്‍ അധികമോ കുഞ്ഞുങ്ങള്‍ എന്നവീക്ഷണം ഞാന്‍ വച്ചുപുലര്തുകയും സന്താന നിയന്ത്രണം ഒഴിവാക്കാനും കരുതി  ഇക്കാര്യം ഞാന്‍ ഭാര്യോടെ സൂചിപ്പിക്കുകയും  ചെയ്തിരുന്നു. വീടിനുള്ളിലും പുറത്തും ഓടി നടക്കുന്നത് ഞാന്‍ ഈ ഇടക്ക് സ്വപ്‌നം കാണുകയും ചെയ്തു,എന്നാല്‍ ആദ്യത്തെ പ്രസവത്തോടെ ആശുപത്രിക്കാരുടെ കര്‍ശന നിര്‍ദേശവും കുഞ്ഞുകള്‍ക്കിടയില്‍ മൂനുവര്ഷത്തില്‍ അധികം വേണ്ട ധൈര്‍ഗ്യവും അവളെ ഒരല്‍പം തളര്‍ത്തി നാം രണ്ടു നമ്മുക്ക്  രണ്ടു എന്ന വാദത്തില്‍ എത്തിച്ചേര്‍ന്നു, ഇന്ന് എന്നെ ചിന്ത കുഴപ്പത്തില്‍ ആക്കുന്നത് ഇന്നത്തെ സാമൂഹിക ചുറ്റപാടില്‍ എത്ര കുഞ്ഞുങ്ങള്‍ ആകാം?  ഈ സൌഭാഗ്യം  നിയന്ത്രണ വിധേയം അക്കെണ്ടാതുണ്ടോ?                     
                                                                            സന്താന  സൌഭാഗ്യം 

2010 ഒക്‌ടോബർ 24, ഞായറാഴ്‌ച

അടിമത്വം

ഞാന്‍ എവിടെയോ വായിച്ചത് ഓര്‍ക്കുന്നു BC 10000 മുതല്‍ അടിമത്വം നിലല്‍നിന്നിരുന്നതായി അതായത് മനുഷ്യന്‍ സാമൂഹിക ജീവി ആയി ജീവിതം കരുപിടിച്ചപ്പോള്‍ മുതല്‍ ഇത് വേര്ടിയിരുന്നത് ആയി കാണാം  ഇന്നും അടിമത്വത്തിന്റെ പല രൂപങ്ങളും നിലനില്‍ക്കുന്നു അടുത്തകാലത്തായി കോടകിലെ കാപ്പിത്തോട്ട തൊഴിലാളികള്‍ക്കിടയില്‍ ഗ്രിഹനാദനും കുടുംബങ്ങഗലും നിശ്ചിത തുകക്ക് ആജീവനാന്ത കരാര്‍ ചുമത്തുകയും ഇത്തരം കരാര്‍ ലംഖിക്കുന്നവരെ കടുത്ത മര്ധനഗള്‍ക്ക് ഇരയാക്കുകയും ചെയ്തുപോന്നിരുന്നു, തമിഴ് നാട്ടിലും ഇത് തുടര്‍ന്ന് പോരുന്നു നാമമായ തുകക്ക് പത്ത് വര്ഷം യാതൊരു തൊഴില്‍ മനടണ്ടാവുമില്ലാതെ തൊഴില്‍ ചെയ്ത ഒരാള്‍ ഞങ്ങളോടൊപ്പം തൊഴില്‍ ചെയ്യുന്നു ഇപ്പോള്‍,നിയമം മൂലം നിരോധിക്കുക എന്നതോടൊപ്പം തന്നെ സാമൂഹികവും സാമ്പത്തികവും ആയ മാറ്റം കൂടി ആവശ്യകതയാണ് എന്നാണ് ഇത് ചൂണ്ടി കാണിക്കുന്നത്.
                                                     യുദ്ധ തടവുകാരെ അടിമകള്‍ ആയി കണക്കാക്കുന്ന സമ്പ്രദായം ഒട്ടുമുക്കാല്‍ എല്ലാ സമൂഹത്തിലും നിലനിന്നിരുന്നു യുദ്ധ തടവുകാരെ അടിമകള്‍ ആക്കുന്നതിന്റെ ആവശ്യകത ആ കലഖട്ടം  വിളിചോതിയിരുന്നു വലിയ കൂട്ടം പടയാളികളെ (യുദ്ധ തടവുകാര്‍) തടവില്‍ താമസിപ്പുകുക അവരെ മാന്യമായി പോറ്റുക ആ സമൂഹത്തിനു ഉള്കൊല്ലാനകുമായിരുന്നില്ല അരശയത്തിനു വേണ്ടി പോരാടി തോറ്റ പടയാളികളെ മോചിപ്പിച്ചാല്‍ വീണ്ടും അവര്‍ ആ ആശയത്തില്‍ അടിയുറച് നില്‍ക്കുമെന്നതും അത് വെല്ലുവിളിക്കല്‍ ഉയര്‍ത്തുകയും ചെയും,
                    എന്നാല്‍ ഇതില്‍ നിന്നും വിത്യസ്തമായിരുന്നു സ്ത്രീകളും കുട്ടികളും അടഹുന്ന  അടിമകളുടെ അവസ്ഥ,വളരെ ആഴത്തില്‍ സമൂഹത്തില്‍ വെരോടിയിട്ടുള്ള ഒരു വെവസ്ഥിതി സമൂഹത്തില്‍ നിന്ന് തുടച് നീകുക പ്രയാസകരമാനെങ്കിലും
വിശ്വാസികളെ സംബതിചോടതോളം ഇത്തരം സാമൂഹിക മാറ്റങ്ങള്‍  അനായാസം ഉള്കൊല്ലാനകുമെന്നിരിക്കെ ഇത്തരം വാദഗതികള്‍ക്ക് പ്രസക്തി ഇല്ല, നിലവില്‍ അടിമകള്‍ ആയി ഇരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുക വഴി അബലകള്‍ ആയിതീരുമെന്നതിനു ബദല്‍ സംവീതനഗല്‍  എര്പെടുതുകയോ തല സ്ഥിതി തുടര്‍ന്ന്കൊണ്ട് തന്നെ വിശ്വാസികള്‍ക്കിടയില്‍ പുതിയ അടിമകച്ചവടം നിരോധിക്കുകയും മൂലം തലമുറകല്‍ക്കുള്ളില്‍ തന്നെ വിശ്വ്സികള്‍ക്കിടയില്‍ നിന്ന് നീക്കം ചെയ്യവുന്നത്തെ ഉള്ളു,ഇസ്ലാമിക ഭരണകൂടങ്ങള്‍ നിലവില്‍ വരികയും ശക്തമായ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത ഈ കാലയളവില്‍ ബദല്‍ സോവീധനഗള്‍ക്ക് തുടക്കം കുറിക്കുക  പ്രയോഗികമായിരുന്നു എന്നതും നാം വിസ്മരിച് കൂടാ, കാലാകാലങ്ങളിലെ   യുദ്ധ തടവുകാരെ പൊതുമുതല്‍ ആയി കാണുകയും പൊതു നിയമ ഏര്‍പെടുത്തി ഉള്പതന്മേകല്കളില്‍ ഉപയോഗിക്കുകയും അവരുടെ സാമൂഹിക സ്വാതന്ത്ര്യങ്ങള്‍  അനുവദിച് നല്‍കാവുന്നതും ആണ് "അബലകള്‍ക്ക് ആശ്രയം അടിമത്വം എന്നാ ന്യായികരണം" എത്ര മാത്രം ശരിയാകും നാം  നിരത്തുന്ന ഇത്തരം വിശതീകരനങ്ങള്‍ക്കും  എത്രയോ  മഹത്തരമായ കാഴ്ചപാട് ആയിരിക്കും ഏറ്റവും  യുക്തിമാന്‍ ആയ പടച്ചതംബുരന്റെ ആശയങ്ങള്‍ക്ക് എന്നിരിക്കെ നാം വ്യ്ഖ്യനഗല്‍ നല്‍കുന്നത് അതിനെ കുറച്ച കാണുകയല്ലേ ചെയ്യുന്നത്!  

2010 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

നീതി രാജാക്കാന്‍മാര്‍

          ഞാന്‍ എന്നും രാവിലെ കുറെ ഗോതന്പ് മണികള്‍ എന്റെ വയലിലേക് ഏറിയും ചിലത് പക്ഷികള്‍ കൊത്തിഎടുക്കും,മറ്റ് ചിലത് ഉരഗങ്ങള്‍ ഭക്ഷിക്കും കൊറേ എണ്ണം ഉഴിര്തെഴുന്നെറ്റ് വിളവു നല്‍കും മറ്റ് ചിലത് അവിടെ ഒരു മാറ്റവും ഇല്ലാതെ കിടക്കും,ഞാന്‍ ഇവ സൂക്ഷ്മമായി പെറുക്കി എടുക്കുന്ന്നത് കണ്ടു ചിലര്‍ ക്രോദം പ്രകടിപ്പിക്കും ചിലപ്പോള്‍ പരിഹാസം ഏറിയും മറ്റുള്ളവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കും "വിതച്ചതില്‍ കൂടുതല്‍ കൊയ്യാന്‍ പകമായില്ലേ ഇനി എന്തിനു നിങ്ങള്‍ നിസ്സരത്തില്‍ ദുഖിക്കണം" അപൂര്‍വ്വം പേര്‍ എന്നെ നിരീക്ഷിക്കും  ക്ഷമയോടെ ശാന്തരായി എന്റെ മറുപടികള്‍ അവര്‍ കേള്‍വി കൊള്ളും"ഇത് എന്റെ ദുഖമല്ല ആനന്ദമാണ് പരമമായ ആനന്ദം"ഞാന്‍ ഇതാണ് പുലംമ്പുക  ഇത് ഇവരെ പ്രഖോപിപ്പിച്ചില്ല കൂട്ടമായോ ഒറ്റക്കോ അവര്‍ ചിന്തിക്കും,പിന്നെയും എനിലെക്ക് തിരിയും ചിലര്‍ ഉന്മാദത്തില്‍ ചിലര്‍ ചിത്തബ്രമത്തില്‍ അവരില്‍ തിരമാലകള്‍ അടിച്ച്തുടങ്ങിയിരിക്കുന്നു ഇനി അത് ശന്തമായാല്‍ അവര്‍ ആനന്ദത്തില്‍ തന്നെയാകും തീര്‍ച്ച,
                             അവര്‍ ഓരോരുത്തരായി എന്നോടും പരസ്പരവും സംശയങ്ങള്‍ ആരായും ഇപ്പോള്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ഇല്ല!ഒരുവന്‍ "നിസ്സരമായതും അമൂല്യമയത് കൊണ്ടാകാം അയാള്‍ ഓരോന്നും സൂക്ഷമം ആയി പെറുക്കി എടുക്കുന്നത് അതില്‍ അയ്യാള്‍ക്ക് ആനന്ദവും ഉണ്ട്" ഞാന്‍ "സത്യം" എന്ന് മാത്രം മൂളി,രണ്ടാമന്‍"വീണ്ടും വിതക്കാന്‍ വേണ്ടി ആകും ഇത്രയും കഷ്ടപെട്ട് അത് ശേഖരിക്കുന്നത് അതില്‍ അയ്യാള്‍ക്ക് ആനന്ദവും  ഉണ്ട്" ഞാന്‍ "സത്യം" എന്ന് മാത്രം മൂളി,മൂന്നമ്മന്‍ "അയ്യാള്‍ ഒരു ക്ഷാമ കാലം മുന്നില്‍ കണ്ടത് കൊണ്ടാകാം ഇത് ശേഖരിക്കുന്നത് അതില്‍ അയ്യാള്‍ക്ക് ആനന്ദവും ഉണ്ട്" ഞാന്‍ വീണ്ടും "സത്യം" ആവര്‍ത്തിച്ചു. മറ്റൊരുവന്‍"അയ്യാള്‍ തന്നിലെ പാപങ്ങള്‍ ഓരോന്നും പെറുക്കി മാറ്റുന്നത് പോലെ തോന്നുന്നു അതില്‍ അയ്യാള്‍ക്ക് ആനന്ദം ഉണ്ട്" എന്റെ "സത്യം" ആവര്‍ത്തനം തുടര്‍ന്നു  കൊണ്ടിരുന്നു ഒരുത്തന്‍"അയാള്‍ തന്റെ പാഴ് വേലകള്‍ കണക്കാകി തന്റെ ജീവിതത്തില്‍  സൂക്ഷ്മത പാലിക്കുനതിനു വേണ്ടി ആണെന് തോനുന്നു അതില്‍ അയ്യാള്‍ക്ക് ആനന്ദവും ഉണ്ട്"ഞാന്‍ എന്റെത്  "സത്യം"  ആവര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ മൌനി ആയിരുന്ന ഒരുവന്‍"അയ്യാള്‍ പ്രബഞ്ഞ്ജ അണുവിലെ സത്യം തെരയുകയാണ് അതില്‍ അയ്യാള്‍ക്ക് പരമമായ ആനന്ദം ഉണ്ട്" " ഞാന്‍ സത്യം" എന്ന് ആക്രോശിച്ചു,അവരിലെ തിരകള്‍ ശാന്തമായി എല്ലാവരും അങ്ങടിയിലെക് പോയി എല്ലാവര്ക്കും അത്താഴം ഒരുക്കുകയാണ്,ഞാന്‍ അന്ന് ഉറങ്ങിയില്ല.
  പതിവ് പോലെ ഞാന്‍ രാവിലെ വയലിലേക്ക്  പോയി ആകാശം മേഘത്താല്‍  മൂടപെട്ടു മലഞ്ചെരിവില്‍ നിന്ന് കാറ്റടിച്ചു തുടങ്ങി അത് എന്റെ പാകമായ ഗോതന്മ്പു ചെടികളെ തള്ളിമറിച്ചിടാന്‍ ശ്രമിച് കൊണ്ടിരുന്നു ഓരോ ഗോതന്മ്പുചെടിയും ഒന്നിനോട് ഒന്ന് ചേര്‍ന്ന് നിന്ന് ശക്തരായി കാറ്റിനു  അവയെ കുടെഞ്ഞെരിയാന്‍ ആയില്ല ഞാന്‍ പുഞ്ചിരി തൂകി,അന്ന് ഞാന്‍ പുതിയ ഗോതനമ്പ് മണികള്‍ ഒന്നും തന്നെ  എരിഞ്ഞിരുന്നില്ല. മേലെ നിന്നും രണ്ടു കിങ്കരന്മാര്‍ പാഞ്ഞെത്തി എന്റെ പുഞ്ചിരി അട്ടഹാസമായി,അവര്‍ എന്നെ കൂട്ടി കൊണ്ടുപോയി ഞാന്‍ എതിര്‍ത്തില്ല എനിക്ക് എതിര്‍ക്കമായിരുന്നിട്ടും ഞാന്‍ അവരെ അനുഗമിക്കുകയായിരുന്നു,ഒരുവിധത്തില്‍ മുന്കൂടി തയ്യാറാക്കപ്പെട്ട പോലെ എനിക്ക് തോന്നി എന്റെ അട്ടഹാസത്തെ  ഈ വിഡ്ഢികള്‍ രോദനമായി കണ്ടു എന്നെ തിരു സന്നിതിയില്‍ ഹജരാകപെട്ടു ഉടലിലാത്ത രാജാവ് കിരീടം അണിഞ്ഞു നില്‍ക്കുന്നു ഇരുവശങ്ങളിലും നീളന്‍ കുപ്പായം അണിഞ്ഞു കിരീടം വെച്ചവര്‍ ഞാന്‍ അവരുടെ കണ്‍കളില്‍ ഭയം കണ്ടു അവര്‍ രോശാക്നി ആയി വിശേഷിപ്പിച്ചു,അന്ടന്നായ ഒരാള്‍ എന്നെ അപഹാസ്യ പെടുത്തി അയാള്‍ക് എന്നെ കാണാന്‍ ആയില്ല! മൂകനായ ഒരാള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു ഞാന്‍ ഒന്നും കേട്ടില്ല! ബധിരന്‍ ആയ ഒരുവന്‍ എന്റെ മറുപടികള്‍ കേട്ടു! പുറകില്‍ ഞാന്‍ അവനെ കണ്ടു തിരമാലകള്‍ ശാന്തമായി ആനന്ദം നേടിയവന്‍  അവന്‍ പരമാന്ദം നേടിയിരുന്നില്ല അവന്‍ എന്റെ ഗോതമ്പ് ചെടികളെ പോലെ ശകതമായിരുന്നില്ല കാറ്റ് വീണ്ടും അവനെ തള്ളി ഇട്ടിരിക്കുന്നു അവന്‍ മേലങ്കികള്‍ അണിഞ്ഞു എന്റെ മേല്‍ കുറ്റം ആരോപിച്ചു "ഇവന്‍ സത്യം എന്ന് പറഞ്ഞു"
                        കുന്തം ഏരിയവര്‍ കാലില്‍ കാരുണ്യം അണിഞ്ഞിരിക്കുന്നു സ്നേഹം അവര്‍ പടച്ചട്ടയും ആക്കിയിരിക്കുന്നു,  എന്നെ പുറകില്‍ നിന്ന് കുത്തി എനിക്ക് വേദനിച്ചില്ല  എനിക്ക് അവരോട സഹതാപം തോന്നി അവര്‍ അതിനെ പശ്ചാത്താപം എന്ന് വ്യകാനിച്ചു ഞാന്‍ അട്ടഹസിച്ചു എന്റെ കണ്ണുനീര്‍ ഇവര്‍ ചോരയായി കരുതി മോന്തി കുടിച്ചു, എനില്‍ കുറ്റം ആരോപിച്ചു കഴിഞ്ഞു ഇനി എന്നെ ഇല്ലായ്മ ചെയ്യണ്ണം എന്നെനെക്കുമായി  എല്ലാ സത്യനെഷണവും  തടയണം ,ഇല്ലായ്മ ചെയ്താല്‍ മാത്രം പോര അത് ഒരു പാഠവും ആകണം , അതെ അവര്‍ അത് തനെ വിളിച്ചു പറഞ്ഞു ഇവന്‍ ക്രൂശിക്ക പെടണം , അവരുടെ  ചെവികള്‍ എല്ലാം കൊമ്പുകള്‍ ആയി മാറി വിരലുകള്‍ നീണ്ടു വന്നു നാക്കുകള്‍ രക്തത്തിന്നായി പുറത്തേക്കചാടി ഞാന്‍ അവരുടെ കണ്ണുകളില്‍ വീണ്ടും നോക്കി  ഇപ്പോള്‍ ഭയം മാത്രമല്ല  അഹങ്കാരവും അവര്‍ അതിനെ ധീരത  ആയി കാണുന്നു,അവര്‍ എന്നെ വീണ്ടും  എന്റെ വയലിലൂടെ കുന്നിന്ചെരുവിലെക്ക്  കൊണ്ടുപോയി എന്റെ  ബലം അറിഞ്ഞാകും എന്റെ പുറത്ത് അവരുടെ മല്യ്ന്യങ്ങള്‍ കെട്ടി  വെച്ചു എനിക്ക് ഒരിക്കലും അത് ഭാരമായി തോന്നിയില്ല ഞാന്‍ ശാന്തന്‍  ആയി നടന്നു എന്റെ ഗോതമ്പ് ചെടികള്‍ എന്നെ തലോടികൊണ്ടിരുന്നു കുന്നിന്‍ ചെരുവിലെ  ഒരു പാറയില്‍ ഇരുത്തി ഒരുവന്‍ പറഞ്ഞു ഇത് ഇവന്റെ സിംഹാസനം മറൊരുവാന്‍ എന്റെ രണ്ടു കണ്ണുകളും  കുത്തിപോട്ടിച്ചു എന്റെ കണ്ണില്‍ നിന്ന് അഗ്നി നിര്‍ഗമിച്ചു അത് അവനു ചൂടെകി മറൊരുവാന്‍ എന്റെ നാക്ക് അരുതിട്റ്റ്  അതില്‍ നിന്ന് സംഗീതം പൊഴിഞ്ഞു  അവര്‍ നിര്തം ചവിട്ടി അവര്‍ എന്റെ തല അരത്തിട്ടു അത് അവര്‍ക്ക് കുടവിരിച്ചു എന്റെ കൈ കാലുകള്‍ അവര്‍ക്ക് ശക്തി ഏറി ഉടലില്‍ അവര്‍ ഒരു  സൌദം പണിതു അതില്‍ അവര്‍ ഇപ്പോഴും ഭരണം നടത്തുന്നു 
ഇവര്‍ നീതി രാജാക്കാന്‍മാര്‍ ഇവര്‍ കാരുണ്യവാന്‍മാര്‍   
യേശുവിനെ പരിഹാസനാക്കി ക്രൂശിച്ചു, ഒരു പക്ഷെ യേശു ബുദ്ധനോടെ ചോദിച്ചിരുന്നു എങ്കില്‍ ബുദ്ധന്‍ പറയും നാവടക്കിന്‍ ആള്‍കൂട്ടതോട്ട് സംസാരിക്കതിരിക്ക് എന്നെ പോലെ ശിഷ്യന്‍മാരോട് മാത്രം സംസാരിക്കു. ആള്‍ക്കൂട്ടം അവര്‍ വിശ്വസിക്കുന്ന ചിന്തകള്‍ക്ക് അറിവ് പകരാന്‍(വിവരങ്ങള്‍ ശേഖരിക്കാനുള്ള ആര്‍ജവം)മാത്രമാണ് ശ്രമിക്കുന്നത്,ശിഷ്യന്മാര്‍ അവര്‍ സജ്ജരായി കഴിഞ്ഞിരിക്കുന്നു അവര്‍ ശാന്തരും ക്ഷമാലുക്കളും കാര്യാഗ്രഹകരും ആണ് അവര്‍ക്ക് തത്വ ശാസ്ത്രങ്ങള്‍ക് അതീതമായി അസ്ഥിത്വം ഉണ്ട് യുക്തിക്ക് നിരക്കാത്തതായി പലതും കണ്ടേക്കാം, ആശയങ്ങളെ പദാര്‍ത്ഥങ്ങളെ ചിന്തകളിലൂടെ വസ്തു  നിഷ്ടമായി ബുദ്ധിയിലൂടെ അപഗ്രതിക്കുന്ന ആര്‍ജവം(യുക്തി)ഉള്ളവര്‍  ആണ്.
           ഇന്നലെ ഒരാള്‍ എനിക്ക് കത്തയച്ചു, മത ഗ്രന്ഥങ്ങളിലെ ശാസ്ത്രീയ അബദ്ധങ്ങളെ ചൂണ്ടികാണിച് കൊണ്ട്,അധികം  താമസിയാതെ മറ്റൊന്ന് കൂടി കിട്ടി ഇതേ വാചകത്തെ  ആശയാര്‍ത്തെതെക്കള്‍ ശാസ്ത്രീയമായി സമര്തിച്ച്കൊണ്ട്  എല്ലാ മത ഗ്രന്ടങ്ങളെ  ഭാഹുമാനിക്കുന്ന മതാശയങ്ങളെ ശാസ്ത്രീയമായി അപ്ഗ്രടിക്കുന്നതില്‍ താല്പര്യം ഇല്ലാത്തത്കൊണ്ട് ഞാന്‍ പ്രതികരിച്ചില്ല,അയാള്‍ കരുതിക്കാണും ഞാന്‍ ഭീരു ആണെന്ന്,ഇത് ഒരു സമസ്യ ആണ്!

2010 ഒക്‌ടോബർ 20, ബുധനാഴ്‌ച

adhunika moulika vaadam

     മത വിശ്വസിയെയോ മത പ്രബോധകനെയോ ആരും മത മൌലിക വാദി എന്ന് മുദ്ര കുത്തുന്നില്ല,പ്രവാചകന്മാര്‍ പോലും മൌലിക വാദികല്‍ ആയിരുന്നില്ല മത സഹിഷ്ണുത പുലര്‍ത്താനും ഇതര മത ഭാഹുമാനവും പുലര്‍ത്തിയിരുന്നു,ഇന്ന് ഇഫ്താര്‍ വിരുന്നുകളില്‍ മഹ്ട്രമാണ് മത മൈത്രീ. അടുത്ത കാലത്തായി ചിലര്‍ തന്റെത് മൌലികം എന്ന് വാദിക്കുകയും ഈ കലഖട്ടത്തിലെ മത പ്രോഭോതനതിനു ശാസ്ത്രീയ ധാര ആവശ്യമെന്ന് കരുതി മത ഗ്രന്ടങ്ങളിലെ ആശയങ്ങളെ ശാസ്ത്രീയ വിശകലനം നടത്തുകയും,മറ്റ് മത,ശാസ്ത്രീയ അഭിപ്രായങ്ങളെ വെല്ലുവിളിക്കുന്നതും ആപത്കരമായ പ്രക്രിയയിലേക്ക് എത്തിച്ചേരും,Dr സാകീര്‍ നായിക് ,ഇരുപതില്‍ അധികം ശാസ്ത്രീയ അബദ്ധങ്ങള്‍ ബൈബിളില്‍ കണ്ടെത്തി വെല്ലുവിളി നടെതി, ഇത് താങ്കള്‍ പറഞ്ഞ പോലെ അത്മീകതയും ബൌതീകതയും വേര്തിരിച് കാണാന്‍ ആക്ത്തതും ചില മതങ്ങള്‍ അത്തരം രീതി വിഭാവനം ചെയ്യുന്നില്ല,
ചിലര്‍ സ്വ മതത്തെ വിശ്വാസത്തിലൂടെയും മറ്റുള്ളവയെ യുക്തിപൂര്നവും വിമര്‍ശിക്കുന്നു എന്നത്കൊണ്ടും ആണ്.
ഇതൊരു മതത്തെയും യുക്തിസഹിതം പ്രാപിച്ചാല്‍ അത് പോരായ്മകള്‍ നിറഞ്ഞത ആയെ കാണാനാകൂ അത് നമ്മുടെ യുക്തിയുടെ കുഴപ്പം മൂലം ആകും എന്ന് വിശ്വസിച് മറ്റ് മത വിമര്‍ശനം ഉഴിവാക്കുകയാണ് ഉചിതം.
  ഇത്തരം പോര്‍വിളികള്‍ മറ്റുലവയെ പ്രോഖോപിപ്പിക്കാന്‍ ഇടയുണ്ട്, അടുത്ത കാലത്തായി ആദ്യപകന്റെ കൈ വെട്ടിയതിനു കാരണമായ ചോത്യ പെപേര്‍ ഉത്ഭവം  ഒരു സഭ ന്യായികരണം നടത്തിയത് Mr m m അക്ബെര്‍ന്റെ പ്രസങ്ങഗല്‍ ക്രൈസ്തവ യുവാക്കളെ പ്രഖോപിക്കുന്നു എന്നത്, നാം മറന്നുകൂടാ
നിര്‍ഭാഗ്യവശാല്‍ ഇത് പ്രഗോഭാനതിനെ പരോക്ഷമായോ അല്ലാതെയോ കാരണമാകുന്നു എങ്കില്‍ ഇത്തരം പോര്‍ വിളികള്‍ ഉഴുവാകി മട്ട രീതികള്‍ അവലംബിക്കുന്നത് അല്ലെ ശരി

2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

പര്‍ദ്ദ തെറ്റിധരിക്കപെടുന്നു

അഭിപ്രായങ്ങളും മറുപടികളും ഒട്ടുമിക്കതും വിഷയാധിഷ്ട്ടിതം എന്നതിലുപരി കേവലം  വൈകാരിക  പ്രകടനങ്ങള്‍ മാത്രമായി.രയാനയുടെ അനുഭവത്തെ കേട്ടിച്ചമച്ചതോ സ്വാര്ത്തലാഭാത്ത്തിനു വേണ്ടിയാണോ എന്നതിന്റെ വാദം മറ്റ്മുസ്ലിം സ്ത്രീകള്‍ ഇഷ്ട്ടവേഷങ്ങള്‍  ധരിക്കുന്നു എന്നാണ്, ഒറ്റപെട്ട സംഭവം എന്നത് കൊണ്ട് കെട്ടിച്ചമച്ചതാണ് എന്നത് വിചിത്രം തന്നെ, ഇത്പോലെ തന്നെ ആണ് മറ്റ് സംഭവങ്ങളും ഒരു മതത്തിലെ ദൈവവും ഭുമിയില്‍ ഇറങ്ങി ഒന്നും   നടപാക്കിയിട്ടില്ല മത വക്താക്ക്ലോ താല്‍പര കക്ഷികളോ ആണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ ഇതില്‍ മതത്തെ എല്ലാ നാം വിമര്‍ശിക്കേണ്ടത് മത മൌലീക  വാദത്തെയാണ്,മത മൌലീക  വാദം വര്‍ഗീയ വാദം എന്നത് പോലെ തന്നെ ദോഷകരമായി ഭാടിക്കുന്ന ഒന്നാണ് മതത്തെയും അതിലൂടെ രാഷ്ട്രവികസനത്തെയും,മത സഹിഷ്ണുത ഇല്ലായ്മയില്‍ നിന്നാണ് മത മൌലീക വാദത്തിന്റെ അപകടകരമയ മുഖം ഉടലെടുക്കുന്നത്
                                                                ചരിത്രത്തില്‍ ഒരുപാട് ഘട്ടങ്ങളില്‍ നാം ഇതിനു ഇരകളായി തീര്‍ന്നിട്ടുണ്ട് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു, സ്ത്രീയെ കുറിച് ഉതാത്തമായ കഴ്ച്ചപാടുള്ള മത ഗ്രന്ഥങ്ങളില്‍ നിന്ന് വാചക ശകലങ്ങള്‍ എടുത്തുകൊണ്ട് തന്നെ ആണ് മൌലീക വാദികളും മതവിമര്‍ശകരും വാക്കാസ്ത്രങ്ങള്‍ പൊഴിക്കുന്നത് സന്ദര്ബികൊചിതമല്ലാത്ത ഇത്തരം അടര്ത്തിമാട്ടലുകള്‍ അതിന്റെ അര്തവ്യപ്തിയെയോ അര്തതെതന്നെയോ മാറ്റുന്നു എന്നതാണ് വസ്തുത, അഫ്ഗാനിലെ സ്ത്രീ സമൂഹം മത മൌലീക വാദികളാല്‍ മൌലീക അവകാശങ്ങള്‍ പോല്ലും നിഷേധിക്കപെടുന്നു,   സൗദി അറയ്ബിയയില്‍ തൊഴില്‍ സ്വതത്ര്യവും സഞ്ചാര സ്വതത്ര്യവും തടയ്പെടുന്നു,(സ്ത്രീകള്‍ക്ക്  വാഹനമോടിക്കുന്നതിനഉം ഭരണ പങ്കളിതതിലും)സമൂഹം കുറ്റവാളി ആയേക്കും എന്നതിനാല്‍  മറ്റൊരു സമൂഹത്തിന്റെ സ്വാതത്ര്യം തടയുന്നത് ഉചിതമെല്ല എന്നാ തിരിച്ചറിവില്‍ അരയ്ബ്യന്‍ ഭരണകൂടങ്ങള്‍ സമ്മര്ധങ്ങള്‍ നേരിടുകയും കാതലായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.മതം, മൌലീക വാദികളുടെ പിടിയില്‍ അമരുമ്പോള്‍ അത് ലയത്തില്‍ കെട്ടിയിട്ട കുതിരയെ പോലെയാണ്, മതങ്ങള്‍ കല്ലാതീതവും ദേശ വ്യാപകമായും വ്യപിചിട്ടുള്ളതും നിലനില്‍ക്കുന്നതും തത്വത്തില്‍ നിന്ന് മാറാതെ പ്രാദേശികമായ ആചാരനുഷ്ട്ടാന വെതിയാനത്ത്തോടെ ആണ് സൈധന്ധികമായി ശരിയെല്ലെങ്കില്‍ പോലും.കേരളത്തില്ലും ഈ പ്രകടമായ മാറ്റം കാണാം വിവാഹ മരണാഘോഷ ചടങ്ങുകള്ളും മറ്റ് അനവദിയും, കേരള സ്ത്രീയുടെ വസ്ത്രധാരനതിലും ഇത് സ്വാഭാവികം, പര്‍ദ്ദ എന്നതിനെ കുറിച് എന്റെ ചില സുഹ്രിത്ക്കള്‍ക്ക് വെക്തമെല്ല എന്ന ഞാന്‍ കരുതുന്നു ശിരോവസ്ത്രവും മുഖ്പടവും   കൂടിയതെല്ല (ഹിജ്ജബ്,ബുര്‍ഗ്ഹ)പര്‍ദ്ദ.എഴുപതുകളോടെ  കേരളത്തിലേക്ക് കടന്നുവന്ന കേരളസ്ത്രീകള്‍ ജാതിമാതബെധംന്യേ ഇരുകയികള്‍ നീട്ടി സ്വീകരിച്ച  അനായാസമായ മാക്സി നൈറ്റി എന്നതിനോടെ സാമ്യം പുലര്‍ത്തുന്ന ഒന്നാണ് പര്‍ദ്ദ. പ്രധാനമായും ചര്ച്ചയാകുന്നത് ശിരോവസ്ത്രവും മുഖം മറക്കുന്നതുമാണ്,പര്‍ദ്ദയും കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ കണ്ടു തുടങ്ങിയിട്ട ഇത്രമാത്രം പഴക്കമേ ഉള്ളു ഇസ്ലാം മതം കേരളത്തില്‍ വെരോടിയിട്ട് നൂറ്റാണ്ടുകള്‍ പഴക്കവും പ്രമുഖ പണ്ഡിതരും ഒട്ടനവദി പ്രഘല്ഭരും പിന്നിട്ടിരിക്കുന്നു , മൌലീക വാദത്തിന്റെയും, ഗള്‍ഫ്‌ ആദിപത്യം ജീവത നിലവാരത്തില്‍ വരുത്തിയ മാറ്റം പോലെ വസ്ത്രതിലുമുള്ള സ്വാധീനം, വിപണന തന്ത്രത്തിന്റെ ഭാകമായി ഉടലെടുത്ത പുതിയ ട്രണ്ടും,ആഹിനെ  ഒട്ടനവദി സംഗതികള്‍ ആണ്, മറ്റ് എതുവസ്ത്രവും ധരിക്കനുല്ലതുപോലെ തന്നെ പര്‍ദ്ദ ധരിക്കുന്നതും മതപരമായ ആചാരങ്ങള്‍ പുലര്‍ത്തുന്നതും ഒരു മതേതര സമൂഹത്തിന്റെ കാതല്‍ തന്നെ ആണ്,ഇവിടെ നാം ചര്ച്ചചെയെണ്ടാത് മത മൌലീക വാദികള്‍ മൌലീക അവകാശങ്ങളില്‍ കൈ കടത്തുമ്പോള്‍ മാത്രം ആണ്
മതങ്ങള്‍ കേതിരായ ചര്‍ച്ച എന്നതിലുപരി മത മൌലീക വാദികള്‍ക്കുള്ള താക്കീതും ഒപ്പം മതേതരത്തിന്റെ കാഴ്ചപാടുകള്‍ ഉയര്ത്തിപിടിക്കാന്‍ ഉതകുന്നതും ആകട്ടെ എന്നാ പ്രാര്‍ത്ഥനയോടെ നിഹളുടെ രഹസ്യവും പരസ്യവും ആയ വിമര്‍ശനം കാത്ത്   
പര്‍ദ്ദ തെറ്റിധരിക്കപെടുന്നു