2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

സന്താന സൌഭാഗ്യം

          സന്താനം ഒരു സൌഭാഗ്യം  ആണ്, ഒരു പക്ഷെ എനിക്ക് ഒരു കുഞ്ഞുണ്ടാകുന്നത് വരെ അവന്‍ എനോട് ഇത്ര അടുത്ത് ഇടപഴകുന്നത് വരെ ഞാന്‍ ഇതേ കുറിച് ഇത്ര മാത്രം ബോധവാന്‍ ആയിരുനില്ല, ഞാന്‍ ഒരു വലിയ കുടുംബത്തിലെ അങ്കമാണ് അതുകൊണ്ട് ചെറുപ്പം മുതല്‍ കുട്ടികളെ താലോലിച്ചും ശാസിച്ചും അടുത്ത് ഇടപഴകാന്‍ എനിക്ക് കഴിഞ്ഞിടുണ്ട് എന്നിട്ട പോലും അതൊരു  വലിയ ഭാഗ്യം ആയി എനിക്ക് തോനിയിരുന്നില്ല ചിലപോലെങ്കിലും എന്നെ ശല്യപെടുതുന്നതായും  തോന്നിയിട്ടുണ്ട്‌, എന്നാല്‍ ഇന്ന ആകെ മാറിയിരിക്കുന്നു അവനെ കുറിച് ഓര്‍ക്കാത്ത നിമിഷിങ്ങള്‍ ഇല്ല, ഓഫീസില്‍ നിന്ന് തിരിച്ച വീട്ടില്‍ എത്തുന്നത് വരെ എനിക്ക് ഒരു നൊമ്പരം ആണ്, തിരിച്ച വീട്ടില്‍ എത്തിയാല്‍ അവനെ കെട്ടിപുണരണം എന്റെ മാറില്‍ ചേര്‍ത് കിടത്തണം, അവന്റെ കുസ്രിതി പ്രായം ഇത്തരം കാര്യങ്ങള്‍ ഒന്നും അനുവദിച് തരുന്നതല്ല എന്നിരിക്കലും ഞാന്‍ ഇതിനായി ശ്രമിച്കൊണ്ടേയിരിക്കും, എന്റെ സഹോദരങ്ങള്‍ അവരുടെ കുഞ്ഞുങ്ങളെ ദാരാളം വാത്സല്യം ചൊരിയുന്നത് കാണുമ്പോള്‍ ഞാന്‍ "പുന്നാരിച് പുന്നാരിച് വഷളാകും" എന്ന് ശകാരിക്കാര്‍ ഉണ്ടായിരുന്നു അവര്‍ അന്ന് പിരുപിരുക്കും "നിനക്ക് ഒന്നആകട്ടെ  അപ്പോള്‍ കാണാം" " ഹും കാണാം എന്തായാലും ഇഹനെ ഉണ്ടാകില്ല"എന്റെ മറുപടി ഗൌരവം നിറഞ്ഞത് ആയിരുന്നു ഞാന്‍ തോറ്റു തോപ്പിയിട്ടിരിക്കുന്നു ഇപ്പോള്‍ ഞാന്‍ ആണ് ഏറ്റവും വലിയ വഷളന്‍.ഇന്നവര്‍ കരുതുമായിരിക്കും കാക്കക് തന്‍ കുഞ്ഞു പോന്ക്കുഞ്ഞു.
                                          പുത്രാ വാത്സല്യം സ്വര്തതയാണോ?ഞാന്‍ ഏറ്റവും ഗാദമായ സ്നേഹം അനുഭവിച്ചത് എന്റെ മാതാവില്‍ നിന്നാണ് ഇന്നും വിദൂരതയില്‍ ആണെങ്കിലും ഞാന്‍ അത് അനുഭവിച് അറിയുന്നു, സ്വര്തതയാണോ ഇത്തരം ഗാദമായ ബന്തങ്ങള്‍ക്ക് പുറകില്‍?നമ്മുക്കകിലെ നിസ്വര്തമായ് സ്നേഹിക്കാന്‍, എനിക്ക് എന്റെ മാതാവിന്റെ സ്നേഹത്തില്‍ നിന്ന് സ്വാര്‍ത്ഥത തിരിച്ചരിയനായിരുന്നില്ല  ഒരുപക്ഷെ എത്ര മാത്രം സ്വാര്‍ത്ഥത നിറഞ്ഞതാണ്‌ എങ്കിലും അത് എനിക്ക് തിരിച്ചറിയാനാകാത്ത വിധം എന്നെ സ്നേഹിക്കാന്‍ ആയി എന്നത് മാതാവിന്റെ ശ്രേഷ്ടത ആയി ഞാന്‍ കണക്കാകുന്നു ഇവിടെ ആണ് എന്നെ  വ്യാകുല പെടുത്തുന്നത് എനിക്ക് ഇത്തരത്തില്‍ എന്റെ പുത്രനെ സ്നേഹിക്കനകുമോ?എല്ലാ ബന്ദങ്ങളെയും സ്വാര്‍ത്ഥത  ഒരു ചങ്ങല കണക്കെ ഒരര്‍ത്ഥത്തില്‍ അലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍  ബന്തിപ്പിക്കുന്നു  എന്ന വാദത്തെ തള്ളികളയാതെ സ്വാര്‍ത്ഥതയെ സ്നേഹത്തിന്റെ കയത്തില്‍ മുക്കി എന്നിക്ക് സ്നേഹികാനായിലെങ്കില്‍ ഞാന്‍ പരാചിതനാകും ഈ പരാചയ ഭീതി എന്നെ വല്ലാതെ അലട്ടുന്നു,  കുറച്ച കാലം അറബികളോടെ അടുത്ത് ഇടപഴുകിയപ്പോള്‍ ഇനിക്ക് മിനിമം നാലോ അതില്‍ അധികമോ കുഞ്ഞുങ്ങള്‍ എന്നവീക്ഷണം ഞാന്‍ വച്ചുപുലര്തുകയും സന്താന നിയന്ത്രണം ഒഴിവാക്കാനും കരുതി  ഇക്കാര്യം ഞാന്‍ ഭാര്യോടെ സൂചിപ്പിക്കുകയും  ചെയ്തിരുന്നു. വീടിനുള്ളിലും പുറത്തും ഓടി നടക്കുന്നത് ഞാന്‍ ഈ ഇടക്ക് സ്വപ്‌നം കാണുകയും ചെയ്തു,എന്നാല്‍ ആദ്യത്തെ പ്രസവത്തോടെ ആശുപത്രിക്കാരുടെ കര്‍ശന നിര്‍ദേശവും കുഞ്ഞുകള്‍ക്കിടയില്‍ മൂനുവര്ഷത്തില്‍ അധികം വേണ്ട ധൈര്‍ഗ്യവും അവളെ ഒരല്‍പം തളര്‍ത്തി നാം രണ്ടു നമ്മുക്ക്  രണ്ടു എന്ന വാദത്തില്‍ എത്തിച്ചേര്‍ന്നു, ഇന്ന് എന്നെ ചിന്ത കുഴപ്പത്തില്‍ ആക്കുന്നത് ഇന്നത്തെ സാമൂഹിക ചുറ്റപാടില്‍ എത്ര കുഞ്ഞുങ്ങള്‍ ആകാം?  ഈ സൌഭാഗ്യം  നിയന്ത്രണ വിധേയം അക്കെണ്ടാതുണ്ടോ?                     
                                                                            സന്താന  സൌഭാഗ്യം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ